Description
എന്തുകൊണ്ടാണ് ചില മനുഷ്യർ സമ്പത്ത് അനായാസം നേടുകയും എന്നാൽ മറ്റു ചിലർ കഠിനാധ്വാനം ചെയ്തിട്ടും സാമ്പത്തികമായി ഞെരുങ്ങുകയും ചെയ്യുന്നത്? ഈ അന്തർദ്ദേശീയ ബെസ്റ്റ് സെല്ലിംഗ് പുസ്തകത്തിൽ, ടി. ഫാർവ് എക്കർ പറഞ്ഞുതരുന്നു. പണത്തിന്റെ കളിയിൽ
നിങ്ങൾക്കെങ്ങനെ അധിപനാകാം, അതിലൂടെ എങ്ങനെ സമ്പദ് വിജയം നേടാം?!
ഒരിക്കൽ കിട്ടിക്കഴിഞ്ഞാൽ അതെങ്ങനെ നിലനിർത്താം? സമൃദ്ധി നേടാൻ നിങ്ങൾ
സമൃദ്ധി ചിന്തിക്കണം! സമ്പത്തിനേയും വിജയത്തേയും പറ്റിയുള്ള നിങ്ങളുടെ ആന്തരിക
മാതൃക മാറ്റുന്നതിനുള്ള ഊർജദായകവും വസ്തുനിഷ്ടവുമായ പ്രോഗ്രാം ആണ് കോടീശ്വര രഹസ്യങ്ങൾ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ബാല്യവും കുടുംബാനുഭവങ്ങളും ആന്തരിക മനോനിലകളും പണത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് വഴിത്തിരിവുണ്ടാക്കുന്ന വിദ്യകളിലൂടെ ടി.ഹാർമ് എക്കർ കാണിച്ചുതരുന്നു. നമുക്കോരോരുത്തർക്കും നമ്മുടെ ഉപബോധ മനസ്സുകളിൽ കൊത്തിവെച്ച
രീതിയിൽ വ്യക്തിഗതമായ ഒരു മനരൂപരേഖയുണ്ട്. ഈ രൂപരേഖയാണ് നമ്മുടെ സാമ്പത്തിക ജീവിതങ്ങളെ നിശ്ചയിക്കുന്നത്. എക്കർ വെളിപ്പെടുത്തുന്നു.
Related
Reviews
There are no reviews yet.