EUTHANASIA
TITLE: EUTHANASIA
AUTHOR: BENYAMIN
CATEGORY: STORIES
PUBLISHER: MATHRUBHUMI BOOKS
PUBLISHING DATE: 2020
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 120
PRICE: 140
വിവേചിച്ചറിയാൻ കഴിയില്ല സ്നേഹത്തിന്റെ പ്രഹേളികകൾ. ഏതു ദിശയിൽ നിന്നാണ് സ്നേഹമെത്തുന്നതെന്ന് പ്രവചിക്കാനാവില്ല. അതിന്റെ കാരണങ്ങളും ഊഹങ്ങൾക്കപ്പുറത്താണ്. നാം വേഴാമ്പലിനെപ്പോലെ കാത്തിരിക്കും. രാപ്പാടിയെപ്പോലെ കേണുകൊണ്ടിരിക്കും. പക്ഷേ, സ്നേഹത്തിന്റെ ആകാശമേഘങ്ങൾ വന്ധ്യവും വിളറിയതുമായി കടന്നുപോകും. എല്ലാ പ്രതീക്ഷയും അസ്തമിച്ച് തളർന്ന് വിധിയുടെ കൂരമുഖത്തെ പരിചയിച്ചുകഴിയുമ്പോൾ പൊടുന്നനവേ ഒരു വേനൽമഴപോലെ സ്നേഹം നമ്മിലേക്ക് പ്രതീക്ഷിക്കാത്തവരിൽനിന്ന് പെയ്തിറങ്ങുന്നു…. മരീചിക, ഗോൽഗുത്ത, പ്രണയസന്ധ്യകൾ, മഗ്ദലന, മാർജാരപുരാണം, അരുന്ധതി: ഒരു ശൈത്യസ്വപ്നം, ഒലിവുകൾ മരിക്കുന്നില്ല, യുത്തനേസിയ തുടങ്ങി പ്രണയം ആധാരശ്രുതിയായ പതിനാലു കഥകൾ. എല്ലാ മനുഷ്യാവസ്ഥകളും ഇഴപാകുന്നുണ്ടെങ്കിലും ഇതിലെ ജീവിതങ്ങൾ മുറിവേറ്റുവീഴുന്നതും തളിർക്കുന്നതും സുഗന്ധം പരത്തുന്നതും (പണയംകൊണ്ടു മാത്രമാണ്…
Reviews
There are no reviews yet.