Description
ആര്യൻ ജൂതൻ ബ്രാഹ്മണൻ സ്വത്വത്തിന്റെ മിത്തുകളിലൂടെ അധികാരസിദ്ധാന്തങ്ങളുടെ പൊളിച്ചെഴുത്ത് ഇന്ത്യൻ സമൂഹനിർമിതിക്ക് ആര്യനെക്കുറിച്ചുള്ള സങ്കൽപങ്ങൾ എങ്ങനെ
സഹായിച്ചുവെന്നും ഒരു പുതിയ വർത്തമാനം രൂപപ്പെടുത്തുന്നതിന് ആര്യനെ പുനർവായിക്കുന്നതും പഠിക്കുന്നതും എത്രമാത്രം ഉപയുക്തമാണെന്നും ആലോചിക്കുകയാണ് ജോർജിയ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ലിറ്ററേച്ചർ പ്രൊഫസർ കൂടിയായ ഗ്രന്ഥകാരി ഡോറൊത്തി എം. ഫിഗേറ. ആര്യൻ എന്ന സാഹിത്യസംജ്ഞ ചരിത്രപരമായും ഭാഷാപരമായും രൂപപ്പെട്ടുവന്ന ഒന്ന് എന്നതിലുപരി ഒരു മിത്തായി കാണേണ്ടതുണ്ടെന്നാണ് അവർ വാദിക്കുന്നത്.
പൌരാണിക ഇന്ത്യാചരിത്രത്തെ വളർത്തിയെടുക്കുന്നതിൽ ആര്യൻ മിത്തിന്റെ പങ്ക്എന്താണെന്നും, പ്രത്യയശാസ്ത്രപരമായ യൂറോപ്യൻ താൽപര്യങ്ങള എങ്ങനെ സഹായിച്ചുവെന്നും അടയാളപ്പെടുത്തുകയാണ് ഗ്രന്ഥകാരി ഈ കൃതിയിലൂടെ.
Related
Reviews
There are no reviews yet.