ARCHER (malayalam)
BOOK : ARCHER
AUTHOR: PAULO COELHO
CATEGORY : NOVEL
ISBN : 978 93 5390 6573
BINDING: DELUXE EDITION
PUBLISHER : DC BOOKS
PUBLISHING DATE: 2021
MULTIMEDIA :NOT AVAILABLE
NUMBER OF PAGES: 150
LANGUAGE: MALAYALAM
“നിങ്ങള്‍ ഒരിക്കലും റിസ്ക് എടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍, എന്തു മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് നിങ്ങള്‍ ഒരിക്കലും തിരിച്ചറിയില്ല”. ആല്‍കെമിസ്റ്റിന്റെ രചയിതാവില്‍നിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതികൂടി. ഒരു ജ്ഞാനിയില്‍നിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ആര്‍ച്ചര്‍ പൗലോ കൊയ്ലോയുടെ എഴുത്തുജീവിതത്തിലെ മറ്റൊരു അമൂല്യഗ്രന്ഥമായി മാറുന്നു. അമ്പെയ്ത്തില്‍ അഗ്രഗാമിയും പ്രശസ്തനുമായിരുന്ന തെത്സുയ യുടെ കഥയാണ് ആര്‍ച്ചര്‍. ഒരിക്കല്‍ ദൂരെദേശത്തുനിന്നും തെത്സുയയുടെ കഴിവുകള്‍ കേട്ടറിഞ്ഞെത്തുന്ന എതിരാളിയും തെത്സുയയും തമ്മില്‍ മത്സരത്തില്‍ ഏര്‍പ്പെടുന്നു. മത്സരത്തിന് കാണിയായുണ്ടായിരുന്നത് ഒരു ബാലനായിരുന്നു. അമ്പെയ്ത്ത് മത്സരം ബാലനില്‍ നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. അതിനു നല്കുന്ന ഉത്തരങ്ങളിലൂടെ തെത്സുയ വില്ലിന്റെ വഴിയെയും ജീവിതത്തിന്റെ തത്ത്വങ്ങളെയും പരിചയപ്പെടുത്തുന്നു. ജീവിതവും ആത്മാവും തമ്മിലുള്ള അഭേദ്യബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്ന കൃതികൂടിയാണിത്. തിരസ്കരണത്തെയോ പരാജയത്തെയോ ഭയക്കാതെ ക്ഷമയും ധൈര്യവും വളര്‍ത്തിയെടുക്കാനും വിധിയുടെ അപ്രതീക്ഷിത വാഗ്ദാനങ്ങളെ സ്വീകരിക്കാനും ഈ കൃതി നമ്മളെ പ്രാപ്തരാക്കുന്നു. വിവര്‍ത്തനം: സി. കബനി
Reviews
There are no reviews yet.