ANASWARAKADHAKAL
TITLE: ANASWARAKATHAKAL: LALITHAMBIKA ANTHARJANAM
AUTHOR: LALITHAMBIKA ANTHARJANAM
CATEGORY: STORY
PUBLISHER: DC BOOKS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 342
PRICE: 370
മലയാളകഥാചരിത്രത്തിന്റെ സുപ്രധാനമായൊരു അടയാളപ്പെടുത്തൽ, മൂന്നു ഘട്ടങ്ങളിലായി വിഭാവനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ ആദ്യഘട്ടമാണ് അനശ്വരകഥകൾ.
മലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കൾമുതൽ സമകാലീന കഥാകൃത്തുക്കൾ വരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓർമ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയിൽ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്ത
മായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകൾ. മലയാളത്തിലെ പ്രമുഖരായ നിരൂപകരൂടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു. ലളിതാംബിക അന്തർജനത്തിന്റെ സാഹിത്യ സൃഷ്ടികൾ പ്രമേയവൈവിദ്ധ്യത്താൽ ഏറെ വിപുലമായതും രൂപപരമായ പരീക്ഷണങ്ങളാൽ വിസ്മയകരമാം വിധം നവീനമായതും സമൂഹ പാർശ്വസ്ഥലികളിൽ നിന്നുള്ള ജൈവജീവിത സൗന്ദര്യങ്ങളെ അപ്പാടെ കേന്ദ്രങ്ങളിലേക്ക് പിടിച്ചുകൊണ്ടുവന്ന് കാണിച്ചു തരുന്നതുമായ വിപ്ലവകരമായ ലോകമാണ്. പുരുഷാധികാരത്തെയും ജാത്യാധികാരത്തെയും മതവർഗ്ഗീയതയെയും ജീർണ്ണ രാഷ്ടീയത്തെയും അധികാരപ്രമത്തമായ പ്രസ്ഥാനങ്ങളെയും കടന്നാക്രമിക്കുന്ന നൈതികതയും ജാഗ്രതയും കൂടിയാണ് ഈ വലിയ കഥാലോകം.
തിരഞ്ഞെടുപ്പ് 1 പഠനം: സി. എസ്. ചന്ദ്രിക
Reviews
There are no reviews yet.