Description
ഏറെ കഥകൾ കേട്ടാണ് ഞാനും ഉറങ്ങിയിരുന്നതെന്ന് അമ്മ
പറയാറുണ്ട്. എന്നാൽ അമ്മ അടുത്തു വന്നുകിടന്നു എന്തൊക്കെയോ
പറയുന്നു എന്നല്ലാതെ പറഞ്ഞ കഥകൾ അത്രയൊന്നും ഓർമ്മയിൽ ഇല്ല.
എങ്കിലും ആ ഉറക്കുകഥകളിൽ മൂന്നെണ്ണം ഇന്നും ഓർമയുണ്ട്. ഈ
കഥകൾ ഓർത്തിരിക്കാൻ കാരണം ഇവ, കുട്ടികളുമായി ബന്ധപ്പെട്ട
കഥകൾ ആയതുകൊണ്ടാണ്.
മൃഗങ്ങൾ സംസാരിക്കുന്ന കഥകൾ വേഗം മടുത്തു തുടങ്ങി.
അക്കഥകളിലൊന്നും ഞങ്ങൾ കുട്ടികളില്ല, കുട്ടികളുടെ വ്യക്തിത്വവും.
പിന്നെ എല്ലാ കഥകളുടെ അവസാനം മുടിഞ്ഞ ഗുണപാഠവും! സ്കൂളിൽ
ചെന്നാൽ പഠിക്കണം. വീട്ടിൽ വന്നും പഠിക്കണം. ട്യൂഷൻ ഉണ്ടെങ്കിൽ
അവിടേയും പഠിപ്പ് തന്നെ, ബോറടിച്ച് കഥകൾ വായിക്കാൻ ചെന്നാൽ
അവിടെയും, ദാ, ഗുണപാഠം. എല്ലാം ഞങ്ങൾ കുട്ടികളെ നന്നാക്കാനുള്ള
ഗൂഢാലോചനകൾ …We don’t want your shitty advice എന്ന് പലവട്ടം
ദേഷ്യം കേറി പറയണം എന്നു തോന്നിയിട്ടുണ്ട്. എന്റെ കൂട്ടുകാർക്കും
ഗുണപാഠങ്ങൾ ഇഷ്ടമല്ല. ഉപദേശിക്കുകയല്ലാതെ വേറെ
പണിയൊന്നുമില്ലേ ഈ മുതിർന്നവർക്ക് ?
അക്ക്ങ ആയ്യിലെ കഥകളിൽ കുഞ്ഞുങ്ങളാണ് നിറച്ചും. അവരുടെ
ഭാവനകൾ, ഫാന്റസികൾ, അവരുമായുള്ള ബന്ധങ്ങൾ, സംഘർഷങ്ങൾ..
നിശ്ചയമായും അവരുടെ വ്യക്തിത്വവും. കുട്ടികൾ കേൾക്കാനും പറയാനും
ആഗ്രഹിക്കുന്ന തനി നാടൻ കുട്ടിക്കഥകൾ … കൊക്കിലൊതുങ്ങുന്നതേ
ഞങ്ങളെക്കൊണ്ട് കൊത്തിക്കാവൂ. അവിടെ നിന്ന് തുഴഞ്ഞുതുഴഞ്ഞ്,
പറന്നു പറന്ന് മുതിർന്നവരുടെ ലോകത്തു നിന്ന് ഞങ്ങൾ രക്ഷപ്പെട്ടോളാം.
ഗുണപാഠങ്ങളുമായി ഇനിയും പിന്നാലെ വരല്ലേ.
Related
Reviews
There are no reviews yet.