AAVANIKKATHIRUKAL
TITLE: AAVANIKKATHIRUKAL
AUTHOR: AAVANI VIJAYAKUMAR
CATEGORY: SHORT STORIES
PUBLISHER: MALAYALEE PUBLICATIONS
PUBLISHING DATE: 2014
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 64
PRICE: 50
ആവണി ശ്രാവണം കൂടിയാണ്, ചിങ്ങമാസത്തിലെ വെളുത്തവാവ്. മലയാളിയുടെ കാല്പനിക സാങ്കല്പങ്ങൾ ആവണിയിൽ പൂവിട്ടുനിൽക്കുന്നു. ചിങ്ങത്തിന്റെയും വെളുത്ത വാവിന്റെയും പ്രകാശവും പ്രസാദാത്മകതയും ചിങ്ങക്കതിരുകൾ പോലെ നമ്മുടെ മനസ്സിനെ തൊട്ടുണർത്തുന്നു. ആവണി വിജയകുമാർ എന്ന കഥാകാരന്റെ പേരിലെ കാല്പനികതയാണ് ഞാൻ ആദ്യം ശ്രദ്ധിച്ചതെന്നു പറയാം. അദ്ദേഹത്തിന്റെ കഥകളാവട്ടെ, ആവണിയുടെ
ദാവണിയണിഞ്ഞു നിൽക്കുകയും ചെയ്യുന്നു, പ്രവാസ ജീവിതത്തിന്റെ അകലങ്ങളിലിരുന്ന് വിജയകുമാർ എഴു കഥകളെ കാല്പനികമാക്കുന്നത് അവയിലെ ഗൃഹാതുരത്വമാണ്. ഗതകാലത്തിന്റെ വളപ്പൊട്ടുകൾ കിണുങ്ങിച്ചിരിക്കുകയും വിങ്ങിക്കരയുകയും ചെയ്യുന്നു
ഇക്കഥകളിൽ. ഗതകാലത്തിന്റെ നന്മകൾ മുതൽ പ്രണയഭാവങ്ങൾ വരെ ആവിഷ്കരിക്കാൻ സ്വയം ബോധ്യപ്പെട്ട ഒരു കാല്പനിക ശൈലി വിജയകുമാർ വിദഗ്ധമായി ഉപയോഗിക്കുന്നു. മലയാള മനോരമ ഗൾഫ് നാടുകൾക്കുവേണ്ടി പ്രസിദ്ധീകരിച്ചിരുന്ന ‘ഗൾഫ് മനോരമ’ സപ്ലിമെന്റിലാണ് ഈ സമാഹാരത്തിലെ കഥകളിലേറെയും വെളിച്ചം കണ്ടത്. അവയുടെ ആദ്യ വായനക്കാരിലൊരാൾ എന്ന നിലയിലാവണം ഈ മുഖക്കുറിപ്പിനായി വിജയകുമാർ എന്നെ നിയോഗിച്ചതെന്നു കരുതുന്നു. ആവണിക്കതിരൊന്നും പതിരാവില്ല കൂട്ടുകാരാ.
Reviews
There are no reviews yet.