Description
“കാലാവസ്ഥാവ്യതിയാനം തടയുന്നതിന് വിപണിയിലൂടെ തന്നെ
നടപ്പാക്കാവുന്ന ഹരിത നയം നിർദ്ദേശിക്കുന്ന ഈ പുസ്തകം വ്യത്യസ്തവും
ദൂരവ്യാപകമായ ഫലമുണ്ടാക്കുന്നതുമാണ്. ഭൂമിയുടെ ആസന്നനാശം
തടയുന്നതിന് ചെറിയ പ്രതീക്ഷയെങ്കിലും നൽകുന്ന ആശയം
മരുഭൂമിയിലെ നീരുറവ പോലെ ആശ്വാസകരമാണ്.”
-പ്രൊഫ. ടി ശോഭീന്ദ്രൻ
(പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ)
കാലാവസ്ഥാമാറ്റം നമ്മുടെ ജീവിതം താളം തെറ്റിക്കുന്നു. ഈ
അവസരത്തിൽ നൂതന പരിസ്ഥിതി അവബോധനങ്ങൾക്ക്
പ്രോത്സാഹനമേകുന്ന വിപണിയധിഷ്ഠിത നൂതന ഹരിതനയം
നിർദ്ദേശിക്കുന്ന ഗവേഷണാത്മകമായ ഈ ഗ്രന്ഥം കാലഘട്ടത്തിന്റെ
ആവശ്യമാണ്.
Related
Ravi C –
വായു മലിനീകരണ സംബന്ധമായ ഒരു റഫറൻസ് ഗ്രന്ഥമാണിത്. ഗ്രന്ഥകാരൻ വളരെ ലളിതമായിത്തന്നെ ഗഹനമായ ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നു. ഈ പുസ്തകം മലയാളത്തിൽ മാത്രം ഒതുക്കാതെ ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണമെന്ന് ശ്രീ. കൊല്ലമ്പലത്ത് സതീഷ് ബാബുവിനോട് അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിൻ്റെ പരിസ്ഥിതി സംബന്ധമായ ലേഖനങ്ങൾ ആനുകാലികങ്ങളിൽ വായിക്കാറുണ്ട്. വായനക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ ലളിതമായ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിക്കുക എന്നത് അദ്ദേഹത്തിൻ്റെ പ്രത്യേകതയാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു
പി വിജയൻ –
വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന പഠനാർഹമായ ഗ്രന്ഥമാണ് ആകാശം കാണാത്ത നക്ഷത്രങ്ങൾ. ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണത്തെപ്പറ്റിയുള്ള ആഴത്തിലുള്ള അപഗ്രഥനമാണ് സതീഷ് ബാബു കൊല്ലമ്പലത്ത് നടത്തിയത്. അന്തരീക്ഷത്തിലെ രാസമാറ്റം കുട്ടികളിലുണ്ടാക്കുന്ന പെരുമാറ്റ വൈകല്യങ്ങൾ എന്തൊക്കെയെന്ന് ശാസ്ത്രീയമായി അപഗ്രഥിക്കുന്നുണ്ട്. രാജ്യത്ത് ഹരിതനയം നടപ്പാക്കണമെന്ന് ഉദാഹരണ സഹിതം സമർഥിക്കുന്ന ഈ ഗ്രന്ഥം ഗവേഷണ വിദ്യാർഥികൾക്കടക്കം ഒരു കൈപ്പുസ്തകമാണ്. ഇതിനു പിന്നിലെ ഗ്രന്ഥകർത്താവിന്റെ കഠിനപ്രയത്നം അഭിനന്ദനാർഹമാണ്.
Nimi K S –
Very good book related with environment